ഇന്ത്യക്കാരുടെ ഒരു ഇഷ്ട പാനിയമാണ് ചായ. പലതരം ചായകൾ പരീക്ഷിക്കുന്നതിലും ഇന്ത്യക്കാർ മുൻപിൽ തന്നെയാണ്. വഴിയോര കച്ചവടക്കാരാണ് ഇത്തരത്തിൽ ഏറ്റവുമധികം പരീക്ഷണങ്ങൾ നടത്തുന്നത്. ഇപ്പോഴിതാ സൂറത്തിലെ ഒരു വഴിയോരക്കച്ചവടക്കാരൻ ചായയിൽ നടത്തുന്ന പരീക്ഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീഡിയോ കുറച്ച് പഴയതാണെങ്കിലും ഇപ്പോഴും വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്.
പഴങ്ങൾ ചേർത്താണ് ഈ ചായ ഉണ്ടാക്കിയിരിക്കുന്നത്. ആദ്യം വെള്ളവും പാലും ചേർത്ത് സാധാരണ പോലെ ചായ ഉണ്ടാക്കുന്നുണ്ടെങ്കിലും ഇടയ്‌ക്ക് വച്ച് ഇതിലേക്ക് ആപ്പിളും ചിക്കുവും നേന്ത്രപ്പഴവുമൊക്കെ അരിഞ്ഞു ചേർക്കുകയാണ്. സമ്മിശ്ര അഭിപ്രായമാണ് ഈ പഴ ചായ നേടുന്നത്. ചിലർ ഇത് വളരെ മോശമാണെന്ന് പ്രതികരിക്കുന്നുണ്ട്.
https://www.instagram.com/reel/CbZnFrbFQ-d/?utm_source=ig_web_copy_link
