അളനാട്: വിദ്യാഭ്യാസം സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. അളനാട് ഗവൺമെൻ്റ് യു പി സ്കൂളിന് മാണി സി കാപ്പൻ എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങി നൽകിയ സ്കൂൾ ബസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ വിനോദ് ചെറിയാൻ വേരനാനിയുടെ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സണ്ണി മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസുകുട്ടി അമ്പലമറ്റം, എൽസമ്മ ജോർജ് കുട്ടി, രാഹുൽ കൃഷ്ണൻ, സുധാ ഷാജി, എ ആർ ബിജുമോൻ, അനുമോൾ മാത്യു, സെൻ തേക്കുംകാട്ടിൽ, നിതിൻ സി വടക്കൻ, സജി എസ് തെക്കേൽ, എ ജെ മാത്യു എടേട്ട്, സോമശേഖരൻനായർ തച്ചേട്ട്, എം എൽ സുകുമാരൻനായർ മണക്കാട്ട്, ഹെഡ് മാസ്റ്റർ കെ സി ജോൺസൺ, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സജിത് മാത്യൂസ്, പി ടി എ പ്രസിഡന്റ് കെ ജെ സെബാസ്റ്റ്യൻ, പ്രൊഫ രാജു ഡി കൃഷ്ണപുരം തുടങ്ങിയവർ പ്രസംഗിച്ചു.
