വാളയാർ പെൺകുട്ടികളുടെ കൊലപാതക സംഭവത്തിൽ പ്രതികരണവുമായി അഡ്വ. എ. ജയശങ്കർ.

കൊച്ചി : പാലക്കാട് വാളയാറിൽ ദരിദ്രരായ ദലിത് കുടുംബത്തിലെ പെൺകുട്ടികളെ കൊലചെയ്ത സംഭവത്തിൽ അഡ്വ. ഹരീഷ് വാസുദേവൻറെ ഫേസ്​ബുക്ക് കുറിപ്പിനെതിരെ രം​ഗത്തു വന്നിരിക്കുകയാണ് അഡ്വ. എ. ജയശങ്കർ. നിയമത്തിൻറെ ബാലപാഠമറിയാത്ത അഭിഭാഷകനാണ് ഹരീഷ്. ഇത് വെറും നമ്പൂതിരി വിഢിത്വമല്ല. തുടർ ഭരണമുണ്ടാകുമെന്ന് ധരിച്ച് പല ബുദ്ധിജീവികളും സർക്കാർ ദാസന്മാരായി. അക്കൂട്ടരോടൊപ്പമാണ് ഹരീഷ്.

വാളയാർ പെൺകുട്ടികളെ കൊലചെയ്തുവെന്ന കാര്യത്തിൽ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഒഴികെ ആർക്കും സംശയമില്ല. ഇത്രയധികം നീതി നിഷേധം ഈ നാട്ടിലുണ്ടായെന്ന് വിളിച്ച് പറയാനാണ് ഇരകളായ പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്ത് ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ സ്ഥാനാർഥിയായത്. ഇക്കാര്യത്തിൽ ധാർമികമായ രോഷം ജനങ്ങളിൽനിന്ന്​ ഉണ്ടാകണമെന്നാണ് അവർ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *