കുമരകം: വായനദിന സന്ദേശത്തിൽ ശ്രദ്ധ നേടി യുകെജി വിദ്യാർഥിനി ദുആ മറിയം സലാം എന്ന പാത്തുക്കുട്ടി. വായനയുടെ പ്രധാന്യത്തെ കുറിച്ച് ദുആ ചെയത പ്രസംഗത്തിന്റെ വീഡിയോ മന്ത്രി ശിവൻകുട്ടി തന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് കുഞ്ഞു പ്രാസംഗിക താരം ആകുന്നത്. വായനദിനത്തിന്റെ ആശംസ നേർന്നുകൊണ്ടുള്ള പോസ്റ്റിലാണു ദുആ മറിയത്തിന്റെ പ്രസംഗവും മന്ത്രി പങ്കുവച്ചത്. കിളിരൂർ ഗവ. യുപി സ്കൂൾ വിദ്യാർഥിനിയായ ദുആ ഇല്ലിക്കൽ ആറ്റുമാലിൽ അബ്ദുൽ സലാമിന്റെയും രെഹിൻ സുലൈയുടെയും മകളാണ്.
ശനിയാഴ്ചയാണു വിഡിയോ തയാറാക്കിയത്. സലാമിന്റെ ഫെയ്സ്ബുക്കിലാണ് ആദ്യം പോസ്റ്റ് ചെയ്തത്. ശിശുദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ദുആ മറിയം കവിതയും പ്രസംഗവും പോസ്റ്റ് ചെയ്യാറുണ്ട്. സലാം ജില്ലാ മെഡിക്കൽ ഓഫിസിൽ ക്ലാർക്കാണ്. ജില്ലാ സപ്ലൈ ഓഫിസിൽ ക്ലാർക്കായ രെഹിൻ ഇപ്പോൾ അവധിയെടുത്ത് സിഎംഎസ് കോളജിൽ രസതന്ത്രത്തിൽ ഗവേഷണം നടത്തുകയാണ്.
