തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന കടുത്ത കോവിഡ് വാക്സിന്‍ ക്ഷാമത്തിന് താല്‍കാലിക പരിഹാരമാകുന്നു. ഇന്ന് അഞ്ച് ലക്ഷം ഡോസ് വാക്സിന്‍ സംസ്ഥാനത്ത് എത്തിക്കും.
മിക്ക ജില്ലകളിലും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഇന്ന് കുത്തിവെപ്പ് ഉണ്ടാകില്ല. അഞ്ച് ലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ എറണാകുളത്താണ് എത്തിക്കുക. നാളെയോടെ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും. രണ്ട് ദിവസമായി കുത്തിവെപ്പ് പൂര്‍ണമായും നിലച്ച തിരുവനന്തപുരം ജില്ലക്ക് 40,000 ഡോസ് ലഭിക്കും. മറ്റ് ജില്ലകള്‍ക്കും ആനുപാതികമായി വാക്സിന്‍ നല്‍കും
