വളര്‍ച്ചയില്‍ ശാസ്ത്രലോകം

ഏതൊരു മേഖലയിലേതുപോലെ തന്നെ ശാസ്ത്രലോകവും ഇന്ന് ഏറെ വളര്‍ന്നിരിക്കുകയാണ്. മഴയായി രത്‌നങ്ങളും ലോഹങ്ങളും ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. അല്ല. ചിന്തിച്ചിട്ടുണ്ടോ?
എന്നാല്‍ അത്തരം ഒരു ഗ്രഹത്തെ ആണ് ഇപ്പോള്‍ ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. ലോഹവും ദ്രവരൂപത്തിലുള്ള രത്‌നങ്ങളും ഇന്ദ്ര നീലവും കൊണ്ട് നിറഞ്ഞ മേഘങ്ങളുമുള്ള ഗ്രഹത്തെ ആണ് ഇപ്പോള്‍ ശാസ്ത്രലോകം കണ്ടെത്തിയത്. ഭൂമിയില്‍ നിന്ന് ഏകദേശം 855 പ്രകാശവര്‍ഷം അകലെയാണ് ഇത്. WASP-121b എന്ന് പേരുള്ള ഹോട്ട് ജൂപിറ്ററിലാണ് ശാസ്ത്രലോകത്തെ പോലും ഞെട്ടിക്കുന്ന വിസ്മയങ്ങള്‍ ഒളിഞ്ഞുനില്‍ക്കുന്നത്. WASP -121b യ്ക്ക് തിളങ്ങുന്ന ജലബാഷ്പ അന്തരീക്ഷമുണ്ട്. അത് പരിക്രമണം ചെയ്യുന്ന നക്ഷത്രത്തിന്റെ തീവ്രമായ ഗുരുത്വാകര്‍ഷണം കാരണം ഫുട്‌ബോള്‍ ആകൃതിയിലുള്ള ഗ്രഹമായി നിരന്തരം രൂപഭേദം വരുത്തുന്നു.
ഇത്തരത്തില്‍ പല കാരണങ്ങളാല്‍ സവിശേഷമാണ് WASP-121b.ഇത്തരത്തില്‍ പുതിയ കാര്യങ്ങള്‍ കണ്ടെത്താന്‍ ഇനിയും ഒരുപാട് പഠനങ്ങള്‍ ഈ മേഖലയില്‍ നടത്താനുണ്ട്. കണ്ടെത്തിയതും കണ്ടെത്താത്തതുമായ പല ഗ്രഹങ്ങളെകുറിച്ചും ഒരുപാട് അറിയാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *