വന്ദേഭാരത് കാസര്‍കോട് നിന്ന് ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും

കാസർകോട്: വന്ദേഭാരത് ട്രെയിൻ ഇന്ന് കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് പുറപ്പെടും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് യാത്ര തിരിക്കും. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍ തിരുവനന്തപുരത്ത് എത്തും. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ഏക ട്രെയിനാണ് വന്ദേഭാരത്.എട്ട് സ്റ്റേഷനുകളിലാണ് വന്ദേഭാരതിന് സ്റ്റോപ്പ്. രാത്രി 10.35 ന് തിരുവനന്തപുരത്തെത്തും.

കാസര്‍കോട് നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണ്. പക്ഷേ തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമുള്ള ടിക്കറ്റുകള്‍ അങ്ങിനെയല്ല. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും മെയ് രണ്ട് വരെ വന്ദേഭാരത് ട്രെയിനില്‍ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലാണ്. എറണാകുളത്ത് നിന്നും കാസര്കോട്ടേയ്ക്ക് മെയ് ഒന്നും വരെയും വന്ദേഭാരത് ട്രെയിനിന്‍റെ ടിക്കറ്റുകള്‍ വെയ് റ്റിംഗ് ലിസ്റ്റില്‍ ആണ്‌.

Leave a Reply

Your email address will not be published. Required fields are marked *