ലോക് ഡൗണ്‍ നീട്ടി; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന് ഭാഗമായി കേരളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടാന്‍ തീരുമാനമായി. രോഗ സ്ഥിരീകരണ നിരക്കായ ടി പി ആര്‍ പത്തില്‍ താഴെ എത്തിയശേഷം ലോക്‌ഡോണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്.

ടി പി ആര്‍ 30 നിന്നും 15 ലേക്ക് വളരെ പെട്ടെന്ന് കുറഞ്ഞുവെങ്കിലും കാര്യമായ കുറവൊന്നും ഉണ്ടായില്ല. അതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്, അതിനാല്‍ ലോക്‌ഡോണ്‍ ഇളവുകള്‍ നല്‍കണമെന്ന് ചര്‍ച്ചയില്‍ നിര്‍ദ്ദേശം ഉയര്‍ന്നുവന്നിരുന്നു. കൂടാതെ, രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരണം എന്നൊരു നിര്‍ദേശം ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു. എന്നാല്‍, ജൂണ്‍ 16 വരെ ലോക് ഡൗണ്‍ നീട്ടണമെന്ന തീരുമാനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.
നിലവില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ പോലീസും ജനങ്ങളും തമ്മില്‍ പലയിടത്തും വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *