ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു

മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിച്ചതിന് പിന്നാലെ ലോകയുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. ഇതിലൂടെ ലോകയുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതിയാണ് നിലവില്‍വരുന്നത്.


ലോകയുക്ത ഓര്‍ഡിനന്‍സുമായി മന്ത്രി പി. രാജീവ് 24നു നേരിട്ട് രാജ്ഭവനില്‍ എത്തിയെങ്കിലും ഒപ്പിടാന്‍ ഗവര്‍ണര്‍ തയാറായിരുന്നില്ല. സര്‍ക്കാര്‍ വിശദീകരണം നല്‍കിയശേഷവും ഗവര്‍ണര്‍ വഴങ്ങിയിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയിലാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ഗവര്‍ണര്‍ സമ്മതിച്ചത്. ഓര്‍ഡിനന്‍സിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍ ഇല്ലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം ലോകയുക്തയ്ക്കു നല്‍കേണ്ടതില്ലെന്ന നിയമോപദേശവുമാണ് കൂടികാഴ്ചയില്‍ മുഖ്യമന്ത്രി വിശദീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *