ലോകത്തിലെ 50 മനോഹര സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും, ടൂറിസം രം​ഗത്തെ വളർച്ച മുതൽക്കൂട്ടായെന്ന് ടൈം മാ​ഗസിൻ

ന്യൂയോര്‍ക്ക് : ലോകത്തിലെ ഏറ്റവും മനോഹരമായ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും. ടൈം മാഗസിന്‍ തയ്യാറാക്കിയ പട്ടികയിലാണ് 2022-ലെ ലോകത്തിലെ സന്ദര്‍ശിക്കേണ്ട ഏറ്റവും പ്രധാന സ്ഥലങ്ങളുടെ കൂട്ടത്തിൽ അഹമ്മദാബാദിനൊപ്പം കേരളവും ഇടം പിടിച്ചത്.

മനോഹരമായ ബീച്ചുകളും സമൃദ്ധമായ കായലുകളും ക്ഷേത്രങ്ങളും കാണപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നായി കേരളം. “ഈ വർഷം, പര്യവേക്ഷണത്തിനും താമസത്തിനും ഒരു പുതിയ പ്രചോദനം നൽകുന്നതിനായി കേരളം ഇന്ത്യയിൽ മോട്ടോർ-ഹോം ടൂറിസം വർദ്ധിപ്പിക്കുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ കാരവൻ പാർക്കായ കരവൻ മെഡോസ്, മനോഹരമായ ഹിൽസ്റ്റേഷനായ വാഗമണിൽ തുറന്നുവെന്നും ടൈം മാ​ഗസിൻ വ്യക്തമാക്കുന്നു.

കേരളത്തിൽ വിജയകരമായി നടപ്പിലാക്കുന്ന ഹൗസ്‌ബോട്ട് ടൂറിസത്തിനെ കുറിച്ചും പരാമാർശമുണ്ട്. ഇത്തരത്തില്‍ കാരവാന്‍ ടൂറിസവും സംസ്ഥാനത്ത് വിജയത്തിലേക്കാണ്. ആയിരത്തിലധികം ക്യാമ്പർമാർ ഇതിനകം കേരളത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഇത് കേരളത്തിന്റെ പുതുമയും അതുല്യവുമായ അവസരമാണെന്നും മാഗസിന്‍ കൂട്ടിച്ചേർത്തു. കടൽത്തീരങ്ങളും പച്ചപ്പ് നിറഞ്ഞ തോട്ടങ്ങളും കാണാന്‍ വലിയ അവസരമാണ് കേരളം ഒരുക്കുന്നതെന്ന് മാഗസിന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *