ലഭിച്ചത് വിലമതിക്കാനാവാത്ത അനുഭവങ്ങൾ, യാത്രാ വിശേഷങ്ങൾ പങ്കുവച്ച് പ്രിയ താരം എസ്തർ

ഹിമാചൽ യാത്രയിലെ മനോഹര ചിത്രങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയ താരം എസ്തർ അനിൽ. ട്രെക്കിങ്ങ് നടത്തുന്നതിന്റെയും പാരാഗ്ലൈഡിങ് ന‌ടത്തുന്നതിന്റെയും ചിത്രങ്ങൾ താരം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. ബീര്‍ ബില്ലിംഗില്‍ പാരാഗ്ലൈഡിങ് ചെയ്ത അനുഭവത്തെക്കുറിച്ച് എസ്തര്‍ എഴുതിയിട്ടുണ്ട്.

“മുകളിൽ ആകാശവും താഴെ മനോഹരമായ താഴ്‌വരയും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പാരാഗ്ലൈഡിങ് പോയിന്റില്‍, 8,000 അടി ഉയരത്തിൽ നിന്നും ചാടി, വൂ!! ഉള്ളിൽ ചെറുതായി കരഞ്ഞു ( കുറച്ചു പുറത്തും) പക്ഷേ അതെല്ലാം വിലമതിക്കാനാവാത്ത അനുഭവമായിരുന്നു.” ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍ എസ്തര്‍ കുറിക്കുന്നു.

ഹിമാചൽ പ്രദേശിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ധർമ്മശാലയുടെ സമീപത്തുള്ള ഒരു പാരാഗ്ലൈഡിംഗ് കേന്ദ്രമാണ് ബിർ ബില്ലിംഗ്. സമുദ്രനിരപ്പില്‍ നിന്നും 5,000 അടി ഉയരത്തിലാണ് ബിർ സ്ഥിതി ചെയ്യുന്നത്. എറ്റവും മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ സഞ്ചാരികൾക്ക് സമ്മാനിക്കുന്ന ഇടം കൂടെയാണിത്.

https://www.instagram.com/p/CfgpOGQJ3jx/?utm_source=ig_web_copy_link

Leave a Reply

Your email address will not be published. Required fields are marked *