കര്‍ഷക സമരം കൊടുമ്പിരിക്കൊണ്ട ഇടങ്ങളിലെല്ലാം ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍. 62.45 ശതമാനം പേര്‍ ലഖിംപുര്‍- ഖേരിയില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. അവിടെ ആകെയുള്ള 8 മണ്ഡലങ്ങളിലും നിലവില്‍ ബിജെപിയാണ് മുന്നില്‍.
കര്‍ഷക സമരത്തിന് ഫലമായ് മോദി സര്‍ക്കാര്‍ കര്‍ഷക നിയമങ്ങളുടെ ബില്ല് പിന്‍വലിച്ചത് ബിജെപിക്ക് അനുകൂലമായി വന്നു എന്നു തന്നെ പറയാം. ഇത്തരത്തില്‍ വന്‍ മുന്നേറ്റമാണ് വോട്ടെണ്ണി കൊണ്ടിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ബിജെപി കാഴ്ചവയ്ക്കുന്നത്.
