മലപ്പുറം: ലക്ഷ്മി ജി കുമാറിന്റെ കവിതാ സമാഹാരം ‘അഗ്‌നി’ കോട്ടക്കുന്ന് ലളിതകല അക്കാദമി ഹാളില്‍ ചിത്രകാരന്‍ വി പി ഷൗക്കത്തലി പ്രകാശനം ചെയ്തു.
അറുപതു കവിതകളുടെ സമാഹാരമാണ് അഗ്‌നി. കൂടാതെ ലക്ഷ്മി ജി കുമാര്‍ വരച്ച 60 ഓളം ചിത്രങ്ങളുടെ പ്രദര്‍ശനവും വേദിയില്‍ സംഘടിപ്പിച്ചു.
അന്‍വര്‍ അയമോന്‍, ജെസിഐ മലപ്പുറം പ്രസിഡന്റ് ഗോപകുമാര്‍, മുഹമ്മദ് സുബീഷ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
ജെ സി ഐയുടെ സജീവപ്രവര്‍ത്തകയും എഴുത്തുകാരിയുമാണ് ലക്ഷ്മി ജി കുമാര്‍. കലാകാരന്മാരായ മണികണ്ഠന്‍ തവനൂര്‍, രജനി കടലുണ്ടി തുടങ്ങിയവരുടെ നാടന്‍പാട്ടും അരങ്ങേറി.

 
                                            