റീ ടാറിംഗ് പൊളിച്ച് വീണ്ടും ടാർ ചെയ്ത ഭാഗങ്ങളിൽ വിള്ളൽ രൂപപ്പെടുന്നു, ഇലക്ഷൻ കഴിയുന്നതോടെ പ്രക്ഷോഭം ആരംഭിക്കുമെന്ന് യുവജന സംഘടനകൾ

ദേശീയ പാത 766 ൽ ചുങ്കം ചെക്ക് പോസ്റ്റ് മുതൽ അടിവാരം ഭഗത്തേക്ക് റീ ടാറിംങ്ങ് നടത്തിയ ഭാഗം പൊട്ടിപ്പൊളിയുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നുവന്നതതോടെ ഏതാനും കിലോമീറ്റർ ദൂരം ടാറിംഗ് ഇളക്കി മാറ്റി വീണ്ടും ടാർ ചെയ്തിരുന്നു. ആദ്യം ടാറിംഗ് നടത്തിയ ഭാഗത്ത് പരക്കെ വിള്ളലുകൾ രൂപപ്പെടുന്നതിനു പുറമെ പൊളിച്ചുമാറ്റി വീണ്ടും ടാർ ചെയ്ത ഭാഗത്തും വിള്ളലുകൾ രൂപപ്പെട്ടു തുടങ്ങി. ചെക്ക് പോസ്റ്റ് മുതൽ ഒടുങ്ങാക്കാട് വരെ പലയിടങ്ങളിൽ പുതിയ വിള്ളൽ കാണാം.കഴിഞ്ഞ ദിവസം ഈ ഭാഗങ്ങളിൽ ഓട്ടയടക്കൽ നടന്നിരുന്നു അതിനു ശേഷമാണ് പുതിയ വിള്ളലുകൾ രൂപപ്പെട്ടത്.

റോഡുപണിക്ക് മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയാണ് കരാറുകാർ തോന്നിയപോലെ പ്രേവര്തികുന്നത് എന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആരോപണം. ഇലക്ഷൻ പ്രവർത്തനങ്ങൾ അവസാനിച്ചാൽ ദേശീയ പാത ടാറിംഗ് അഴിമതിക്കെതിരെ പ്രത്യക്ഷ സമരത്തിന് രംഗത്തിറങ്ങുമെന്ന് ഭരണ, പ്രതിപക്ഷ യുവജന സംഘടനാ നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *