യുക്രൈനിന്റെ അഭ്യര്‍ത്ഥനപ്രകാരം മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. ഇന്ത്യ യുക്രെയിനിനെ സഹായിക്കുമെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരനും പറഞ്ഞു.
യുക്രൈനിന്റെ തലസ്ഥാനമായ കീവില്‍ ഇപ്പോഴും സ്ഫോടനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റഷ്യ- യുക്രൈന് സമാധാന ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭ വിളിച്ചു ചേര്‍ത്ത പ്രത്യേക സെഷനില്‍ റഷ്യയുടെയും യുക്രൈനിന്റെയുടെയും അംബാസിഡര്‍മാര്‍ തമ്മില്‍ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങള്‍ നടന്നു.
യുദ്ധം നിര്‍ത്തണമെന്ന് യു. എന്‍ വീണ്ടും ആവശ്യപ്പെട്ടു.
ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യന്‍ പ്രസിഡണ്ട് ബ്ലാഡര്‍ കുട്ടിയുമായി സംസാരിച്ചപ്പോള്‍ യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ യുക്രൈന് ആയുധം താഴെവയ്ക്കണമെന്നും തങ്ങളുടെ പരമാധികാരം അംഗീകരിക്കണമെന്നുമാണ് പുടിന് പറഞ്ഞത്.
ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന് അംഗത്വത്തിനു വേണ്ടിയുള്ള അപേക്ഷയില്‍ യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കി ഒപ്പുവച്ചു. ഐക്യരാഷ്ട്രസംഘടനയുടെ പതിനൊന്നാമത് അടിയന്തര പ്രത്യേക സമ്മേളനം ആരംഭിച്ചു. എല്ലാവരും ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ചര്‍ച്ച ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
