റഷ്യ യുക്രൈനിനെ ആക്രമിക്കാനായി ഇപ്പോഴും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സേന പിന്മാറിയെന്ന റഷ്യന്‍ വാദത്തെ താന്‍ അംഗീകരിച്ചിട്ടില്ലെന്നും യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പറയുമ്പോഴും ഒന്നരലക്ഷത്തോളം റഷ്യന്‍ സൈനികരാണ് അതിര്‍ത്തിയില്‍ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈനില്‍ സൈബര്‍ ആക്രമണവും ഉണ്ടായി. സൈന്യം, പ്രതിരോധമന്ത്രാലയം ബാങ്ക് വെബ്‌സൈറ്റുകള്‍ എന്നിവ ഓഫ് ലൈന്‍ ആവുകയും വിദേശ സാംസ്‌കാരിക മന്ത്രാലയ സൈറ്റുകള്‍ പ്രവര്‍ത്തന രഹിതമാകുകയും ചെയ്തു. യുദ്ധം ഉണ്ടാവുകയാണെങ്കില്‍ ലോകരാജ്യങ്ങളെ അണിനിരത്തി അത് നേരിടുമെന്നും ബൈഡന്‍ റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കി.
യുക്രൈന്‍ റഷ്യ സംഘര്‍ഷത്തിന് പശ്ചാത്തലത്തില്‍ യുക്രെയിനിലുള്ള ഇന്ത്യന്‍ പൗരന്‍മാരോട് പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളോട് താല്‍ക്കാലികമായി നാട്ടിലേക്ക് മടങ്ങാന്‍ തലസ്ഥാനമായ കീവിലെ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കി.
