റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്പ്യന്‍ യൂണിയന്‍

യുക്രൈനിലെ സൈനിക നടപടിയുടെ പേരില്‍ റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്പ്യന്‍ യൂണിയന്‍ തീരുമാനമായി. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്ക് ശേഷമാണ് ഇകാര്യം വ്യക്തമാക്കിയത്.
റഷ്യയ്‌ക്കെതിരായ പുതിയ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം റഷ്യന്‍ ബാങ്കിംഗ് മേഖലയുടെ 70 ശതമാനത്തെ ബാധിക്കുമെന്നും ആധുനിക സാങ്കേതിക വിദ്യകളിലേക്കുള്ള പ്രവേശനം റഷ്യയ്ക്ക് നിഷേധിക്കുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. സാമ്പത്തിക മേഖല, ഗതാഗത, ഊര്‍ജ മേഖലകള്‍, ഇരട്ട ഉപയോഗ സാധനങ്ങള്‍, കയറ്റുമതി നിയന്ത്രണം, കയറ്റുമതി ധനസഹായം, വിസ നയം എന്നിവ ഈ ഉപരോധങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് യോറോപ്യന്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ പറയുന്നു. ഇതിനിടെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി ഫ്രാന്‍സും എത്തിയിരുന്നു. നാറ്റോയുടെ പക്കലും ആണവായുധമുണ്ടെന്നു പുടിന്‍ ഓര്‍ക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *