സിനിമാ സംവിധായകനും കലാകാരനുമായ രാമുകാര്യാട്ട് ഓര്‍മ്മയായിട്ട് 43 വര്‍ഷം പിന്നിടുന്നു. രാമുകാര്യാട്ടിന്റെ പേരില്‍ സ്മാരകം നിര്‍മിക്കാന്‍ തീരുമാനമായിരുന്നെങ്കിലും വര്‍ഷങ്ങള്‍ ഇത്രയായിട്ടും സ്മാരകം ഉയര്‍ന്നില്ല.റവന്യൂ വകുപ്പ് 17 വര്‍ഷം മുമ്പ് ചേറ്റുവ വഴിയോര വിശ്രമ കേന്ദ്രത്തിന് സമീപം സ്മാരകം നിര്‍മ്മിക്കാന്‍ വേണ്ടി സ്ഥലം കണ്ടെത്തിയിരുന്നു. 2011 നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് അന്നത്തെ റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ 20 സെന്റ് ഭൂമിയില്‍ ശിലയിടുകയും ചെയ്തു. എന്നാല്‍ ഇതുവരെ രാമുകാര്യാട്ടിന്റെ പേരില്‍ സ്മാരകം നിമിക്കാനായില്ല. ഇത്രയും കാലമായിട്ടും സ്മാരകം നിര്‍മ്മിക്കാത്തത് ലോകസിനിമാ പ്രവര്‍ത്തകരോടുള്ള അവഗണനയാണെന്ന് ഡിസിസി നിര്‍വാഹകസമിതി അംഗവും താലൂക്ക് വികസന സമിതി അംഗവുമായ ഇര്‍ഷാദ് കെ പറഞ്ഞു
