രാജ്യദ്രോഹ പരാമര്‍ശം; ഐഷ സുല്‍ത്താനയെ തുറുങ്കില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹനുമാന്‍ സേന രാഷ്ട്രപതിക്ക് പരാതി നല്‍കി

മലപ്പുറം: രാജ്യദ്രോഹ പരമാര്‍ശം; ഐഷ സുല്‍ത്താനയെ തുറങ്കില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹനുമാന്‍ സേന രാഷ്ട്രപതിക്ക് പരാതി നല്‍കി.
ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ജനാധിപത്യ മതേതരത്വ സംവിധാനത്തിനും ഫെഡറല്‍ ഭരണതത്വങ്ങള്‍ക്കും ഏതിരെ പരസ്യമായി പ്രഖ്യാപനം നടത്തുകയും ഭരണഘടനാ ലംഘനം നടത്തുകയും ചെയ്ത ഐഷ സുല്‍ത്താനയുടെ കുറ്റകരമായ പ്രവര്‍ത്തിയെ സംബന്ധിച്ച് അന്വേഷണം നടത്തി മാതൃകാപരമായ ശിക്ഷാനടപടികള്‍ കൈക്കൊള്ളുന്നതിന് ആവശ്യമായ ശുപാര്‍ശകള്‍ നല്‍കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

പരാതിയുടെ പൂര്‍ണരൂപം;

ആദരണീയ രാഷ്ട്രപതി..

നവമാധ്യമങ്ങള്‍ ഉപയോഗിച്ചും പത്ര ദൃശ്യ മാധ്യമങ്ങളിലുടെയും ദേശീയ ഐക്യം തകര്‍ത്തു വര്‍ഗീയത വളര്‍ത്തിയും ജനങ്ങളില്‍ തെറ്റിദ്ധാരണയും കുപ്രചരണങ്ങളും പ്രചരിപ്പിച്ച് പൊതുസമൂഹത്തെ കേന്ദ്ര ഭരണകൂടത്തിനെതിരെ തിരിച്ചുവിടുന്ന ഒരു പ്രവണത സമീപകാലങ്ങളില്‍ കണ്ടുവരുന്നു. വര്‍ഗീയ സ്വഭാവമുള്ള ഉള്ള തീവ്രവാദ സംഘടനകളും ചില വിധ്വംസക പ്രസ്ഥാനങ്ങളുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അത്തരത്തിലുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ Paided ഏജന്റ് ആയി പ്രവര്‍ത്തിക്കുന്ന ചില എന്‍ജിഒ സാമൂഹിക സാംസ്‌കാരിക മതസംഘടന പ്രവര്‍ത്തകരാണ് ഇത്തരത്തില്‍ ജനങ്ങളെ പ്രകോപിതരാക്കി മാറ്റുന്നത്. ഭാരതത്തിന്റെ സര്‍വ്വതോമുഖമായ പുരോഗതിക്കുവേണ്ടി സര്‍വ്വ ജനങ്ങളുടെയും ക്ഷേമത്തിനുവേണ്ടി പുത്തന്‍പരിഷ്‌കാരങ്ങളും പുതിയ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമ്പോള്‍ അവയുടെ ശരിയായ സത്ത ഉള്‍കൊള്ളാതെ വ്യജ പ്രചരണം നടത്തി പൊതുസമൂഹത്തെ ഈ കൂട്ടര്‍ ഭയപ്പെടുത്തുകയാണ്.


കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കിയിട്ടുള്ള മുത്തലാക്ക് ബില്ല്, കാശ്മീരില്‍ 370 -വകുപ്പ് നിയമനടപടികള്‍, പൗരത്വ ഭേദഗതി ബില്‍, കാര്‍ഷിക സമരം തുടങ്ങിയവയില്‍ ഭാരതത്തിലെ ജനങ്ങളെ പരസ്പരം തമ്മിലടിപ്പിക്കുന്ന ദുഷ്ട ശക്തികളുടെ കരിനിഴല്‍ കാണാന്‍ സാധിക്കും. ഭാരതത്തിന്റെ പരമോന്നത സഭയായ പാര്‍ലമെന്റില്‍ ഇത്തരത്തിലുള്ള സാമൂഹിക പരിഷ്‌കരണ ബില്ലുകള്‍ അവതരിപ്പിച്ചു നടപ്പിലാക്കുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ ഉദ്ദേശിക്കാത്തതും നിശ്ചയിക്കാത്തതും ബില്ലില്‍ ഉള്‍കൊള്ളിച്ചിട്ടില്ലത്തുമായ വിഷയങ്ങളെ വ്യാജ വല്‍ക്കരിച്ച് പെരുപ്പിച്ചു കാണിച്ച് ജനങ്ങളുടെ ഇടയില്‍ ആശങ്ക വര്‍ധിപ്പിച്ച് ഭരണകൂടത്തിനെതിരെ ജനങ്ങളെ തിരിച്ചുവിട്ടു രാജ്യത്ത് ആഭ്യന്തരകലാപം സൃഷ്ടിക്കുകയാണ് ഈ കൂട്ടര്‍ ചെയ്യുന്നത്.രാജ്യ വിരുദ്ധ ശക്തികളുടെ പണവും പിന്‍ബലവും വിധ്വംസക മാധ്യമപ്രവര്‍ത്തകരും ഇതിനൊക്കെ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. സമീപകാലത്തെ ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ അത് മനസ്സിലാക്കുകയും ചെയ്യാം.

ഇത്തരത്തിലുള്ള ചരിത്രത്തിന്റെ ആവര്‍ത്തനമാണ് ലക്ഷദ്വീപില്‍ ഇപ്പോള്‍ സംഭവിക്കുന്നത്. ചൈനയുടെ ഭീഷണി നിലനില്‍ക്കുന്ന ഇന്ത്യയുടെ സമുദ്ര അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയും ലക്ഷദ്വീപ് സമഗ്രവികസനത്തിന് വേണ്ടിയും സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികളെ ദുര്‍വ്യാഖ്യാനിച്ചു കുപ്രചരണങ്ങള്‍ നടത്തി ലക്ഷദ്വീപ് നിവാസികളെ കേന്ദ്രസര്‍ക്കാരിനെതിരെ തിരിച്ചുവിടുകയാണ് ഐഷാ സുല്‍ത്താന ചെയ്യുന്നത്.
ലക്ഷക്കണക്കിന് ജനങ്ങള്‍ വീക്ഷിക്കുന്ന പരസ്യമായ മാധ്യമ സംവാദത്തിലൂടെയും ജനകീയ സമരങ്ങളുടെയും പ്രസംഗത്തിലൂടെയും നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിലൂടെയും ഇന്ത്യന്‍ ഭരണകൂടത്തിനെ ശാത്രുരാജ്യങ്ങളുടെ ഭാഷയില്‍ ചിത്രീകരിക്കുകയാണ് ഐഷ സുര്‍ ത്താന ചെയ്തത്.


ഫെഡറല്‍ ഭരണഘടനാ സംവിധാനം അനുസരിച്ച് നിലവിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ ജൈവായുധം ആയി (Bio wepon) ആക്ഷേപിക്കുകയും കുപ്രചരണം നടത്തുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഇത് ഇന്ത്യന്‍ ഭരണഘടന സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍ക്കെതിരായ നടപടിയാണ്. ഭാരതത്തില്‍ ഭരണാധിപനും പ്രധമ പൗരനുമായ അങ്ങ് നിയമപ്രകാരം ഉത്തരവിലൂടെ നിയോഗിച്ച ഒരു ഭരണാധികാരിയെ ജനങ്ങള്‍ക്കെതിരെയുള്ള ഉള്ള ജൈവ ആയുധമാക്കി ചിത്രീകരിച്ചത് രാജ്യദ്രോഹമാണ്. ഇന്ത്യന്‍ പൗരന്‍ ആയി ജീവിച്ച് ഇന്ത്യന്‍ ഭരണകൂടത്തിന്റെ എല്ലാവിധ ആനുകൂല്യങ്ങളും സ്വീകരിച്ച് കേന്ദ്ര ഗവണ്‍മെന്റിനെ നിയമവിരുദ്ധമായി കുറ്റം ചാര്‍ത്തുന്നത് ശരിയല്ല. രാഷ്ട്രപതി ഭവനെയും രാജ്യത്തിന്റെ പരമാധികാര നിയമത്തെയും അനാദരിക്കുന്ന നടപടിയാണ്. കേന്ദ്ര ഗവണ്‍മെന്റിനെ അപമാനിക്കുന്ന നടപടിയാണ് ഇത്. രാജ്യദ്രോഹപരവും രാഷ്ട്ര വിരുദ്ധ നടപടിയും രാജ്യത്ത് ഇത് ആഭ്യന്തരകലാപം ഉണ്ടാക്കുവാന്‍ ഉതകുന്നതുമാണ്.

ആയതിനാല്‍ സമക്ഷത്തിങ്കല്‍ ദയ ഉണ്ടായി ഞാന്‍ പ്രതിപാദിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുവാന്‍ ആവശ്യമായ നടപടികള്‍ എടുക്കുന്നതിനു വേണ്ടി ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു.

എന്ന് രാഷ്ട്രസേവനാര്‍ത്ഥം

AM ഭക്ത വത്സലന്‍
ചെയര്‍മാന്‍ ഹനുമാന്‍ സേന ഭാരത്
കേന്ദ്ര കാര്യാലയം മൂപ്പന്‍ കോംപ്ലക്‌സ് തളി ടെമ്പിള്‍ റോഡ് റോഡ് കോഴിക്കോട്.2

Leave a Reply

Your email address will not be published. Required fields are marked *