ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ഉള്ള മൊത്തം കേസുകളുടെ എണ്ണം 4,28,67031 ആയി ഉയര്‍ന്നിരിക്കുന്നു. ഇന്നലെ 278 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഈ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 31,377 പേര്‍ രോഗമുക്തി നേടി.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 11,83,438 ടെസ്റ്റുകള്‍ നടത്തിയതായി കേന്ദ്രമന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റീവ് നിരക്ക് 1.28 ശതമാനമാണ്.
