രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 101.76 രൂപയായി. ഡീസല്‍ വില 94.90 എന്ന നിലയിലെത്തി. തിരുവനന്തപുരത്ത് പെട്രോളില്‍ 103.38 രൂപയാണ് വില. ഡീസല്‍ 96.71. കോഴിക്കോട് പെട്രോള്‍ 102.16. ഡീസല്‍ 95.11രുപയിലുമെത്തി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുമെന്ന പുതിയ വിവരങ്ങള്‍ വരുന്നത്. ഒരു മാസത്തിനിടെ 10 ഡോളറാണ് ക്രൂഡ് ഓയിലിന് വര്‍ധിച്ചിരിക്കുന്നത്. 2018 ഒക്ടോബറിന് ശേഷം എണ്ണവില 80 ഡോളറില്‍ എത്തുന്നത് ആദ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *