‘രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറക്കുന്നു’, ആശംസകൾ അറിയിച്ച് പ്രിയതാരം

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്നുമുതല്‍ സ്‌കൂളുകള്‍ പൂര്‍ണസജീവം. മതാപിതാക്കളുടെ കൈകൾ പി‌ടിച്ചാണ് കുരുന്നുകൾ സ്കൂൾ പടിവാതിൽ കടന്നെത്തിയത്. അക്കൂട്ടത്തിൽ മലയാളികളുടെ പ്രിയ നടി നവ്യ നായരുടെ മകൻ സായിയും ഉണ്ട്. തിരക്കുകളെല്ലാം മാറ്റിവച്ച് ആദ്യ ദിനത്തിൽ മകനെ സ്‌കൂളിലാക്കാൻ നവ്യയെത്തി.

കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്‌കൂളിലാണ് സായി പഠിക്കുന്നത്. മകന്റെ പ്രിയപ്പെട്ട അദ്ധ്യാപികയായ ബെലിന്ദയ്‌ക്കൊപ്പമുള്ള ചിത്രവും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അതോടൊപ്പം സോഷ്യൽ മീഡിയയിലൂടെ എല്ലാ കുരുന്നുകൾക്കും താരം ആശംസയറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *