ഡിജിറ്റലായി എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യാനും പണമടയ്ക്കാനും കഴിയുന്ന സംവിധാനം അവതരിപ്പിച്ച് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്. സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റും ഇല്ലാതെ തന്നെ ഇതുവഴി എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യാം. മൊബൈല്‍ പെയ്‌മെന്റ് ആപ്ലിക്കേഷനായ ആള്‍ട്രാകാഷുമായി സഹകരിച്ചാണ് ബിപിസിഎല്‍ വോയ്‌സ് അധിഷ്ഠിത ഡിജിറ്റല്‍ പെയ്‌മെന്റ് ഫീച്ചര്‍ യൂസേഴ്‌സിനായി കൊണ്ടുവരുന്നത്.

 
                                            