യു. പി തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പോളിങ് നടക്കുക. പടിഞ്ഞാറന്‍ യു.പിയിലെ 11 ജില്ലകളിലായി മൊത്തത്തില്‍ 58 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. മീററ്റ്, ബാഗ്പത്, ഗാസിയബാദ്, ബലന്ദ് ഷഹര്‍, അലിഗഡ്, മധുര, മുസഫര്‍ നഗര്‍ എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിംഗ് സമയം.
