യു എസ് ഡോളർതിരിഞ്ഞു കൊത്തുന്നുപ്രതികൂട്ടിൽ BJP

ഇന്ത്യൻ വോട്ടർമാരുടെ പങ്കാളിത്തം ഉയർത്താൻ യു എസ് എയ്ഡിന്റെ 21 ദശലക്ഷം ഡോളർ പ്രധാനമന്ത്രിക്ക് നൽകിയെന്ന യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരമാർശത്തിന് പിന്നാലെ ബി ജെ പിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ ഗ്രസ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ നിങ്ങൾ യു എസിൽ നിന്ന് 21 ദശലക്ഷം ഡോളർ വാങ്ങിയോ അതോ വാങ്ങിയില്ലേ, പ്രധാനമന്ത്രി മോദി പ്രതികരിക്കണമെന്ന് കോൺ ഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ, വ്യക്തികൾ എൻ ജി ഒ കൾ, സംഘടനകൾ എന്നിവയ്ക്ക് വികസന ഏജൻസികളിൽ നിന്നും സഹായ സംവിധാനങ്ങളിൽ നിന്നും ബഹുമുഖ ഫോറങ്ങളിൽ നിന്നും ലഭിച്ച ഫണ്ടുകളെക്കുറിച്ച് ധവള പത്രം തയ്യാറാക്കണമെന്ന ആവശ്യവും പാർട്ടി ആവർത്തിച്ചു. ധവള പത്രം യു എസ് എ ഐ ഡി ഫണ്ടിം ഗിൽ മാത്രമല്ല., സർക്കാരുകൾക്കും വ്യക്തികൾക്കും ഇന്ത്യൻ നിയമപ്രകാരം മറ്റെല്ലാ സ്ഥാപനങ്ങൾക്കും ധനസഹായം നൽകുന്ന എല്ലാ ഏജൻസികൾക്കും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഖേര ആവശ്യപ്പെട്ടു.

അതേ സമയം ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾക്കായി അമേരിക്ക ഫണ്ട് നൽകിയെന്ന വിവാദത്തിനിടെ വിഷയത്തിൽ തുടർച്ചയായ നാലമത്തെ ദിവസവും ട്രംപ് ഇന്ത്യക്കെതിരെ രം ഗത്തെത്തി. ഇന്ത്യയെ അവരുടെ തിര‍ഞ്ഞെടുപ്പുകളിൽ സഹായിക്കുന്നതിന് 18 മില്യൺ ഡോളjd] ! എന്തൊരു നരകം ? പഴയ ബാലറ്റുകളിലേക്ക് എന്ത് കൊണ്ട് നമ്മൾ പോകുന്നില്ല. നമ്മുടെ തിര‍ഞ്ഞെടുപ്പുകളിൽ അവർ സഹായിക്കട്ടെ. വോട്ടർ ഐ ഡി നല്ലതല്ലേ, ഇന്ത്യക്ക് പണം ആവശ്യമില്ല, ട്രംപ് പറഞ്ഞു.

അവർ നമ്മളെ നന്നായി മുതലെടുക്കുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ഈടാക്കുന് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മൾ എന്തെങ്കിലും വിൽക്കാൻ ശ്രമിക്കുമ്പോൾ 200 ശതമാനം താരിഫ് ഈടാക്കുന്നു. തുടർന്ന് അവരുടെ തിരഞ്ഞെടുപ്പുകളിൽ സഹായിക്കാൻ നമ്മൾ‌ അവർക്ക് ധാരാളം പണം നൽകുന്നുവെന്നും ട്രംപ് പറഞ്ഞു.

21 മില്യൺ ഡോളർ‌ എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് പോകുന്നുവെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് ആരോപിച്ചത്. റിപബ്ലിക്കൻ ഗവർണേഴ്സ് അസോസിയേഷനിൽ‌ നടത്തിയ പ്രസം ഗത്തിലായിരുന്നു ട്രംപിന്റെ പരാമർശം. ബം ഗ്ലാദേശിലെ സാഹചര്യം ശക്തിപ്പെടുത്തുന്നതിനായി 29 മില്യൺ ഡോളർ ധനസഹായം നൽകുന്നതിനെയും ട്രംപ് വിമർശിച്ചിരുന്നു.

മറ്റു രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് പകരം യുഎസ് സ്വന്തം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൂടുതല്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്.
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾക്കായി അമേരിക്ക ഫണ്ട് നൽകിയെന്ന വിഷയത്തില്‍ തുടര്‍ച്ചയായ നാലാം ദിവസമാണ് ട്രംപ് ഇന്ത്യക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കൻ വോട്ടർ പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം വിദേശ രാജ്യത്തിനു വലിയ തുക നൽകിയതിലെ മുൻ സർക്കാരിന്റെ നടപടിയെ ആണ് ട്രംപ് ചോദ്യം ചെയ്യുന്നത്.

എന്നാല്‍ ട്രംപ് ഇന്നു പറഞ്ഞ 18 ദശലക്ഷം ഡോളറിന്റെ ഫണ്ട് ഏതാണെന്ന് വ്യക്തമല്ല. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി 21 ദശലക്ഷം ഡോളറിന്റെ യുഎസ്എഐഡി വകയിരുത്തിയിരുന്നെന്നും ഇത് അവസാനിപ്പിക്കുമെന്നുമായിരുന്നു ഇലോൺ മസ്ക് മേധാവിയായ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്) അറിയിച്ചിരുന്നത്.

ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ നീക്കിവെച്ച 21 മില്യണ്‍ ഡോളറിന്റെ ഫണ്ട് റദ്ദാക്കിയ വിഷയത്തില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അത് കൈക്കൂലി ആണെന്നാണ് ട്രംപ് ആരോപിക്കുന്നത്. താന്‍ മുമ്പ് പലതവണ പറഞ്ഞതുപോലെ വ്യക്തികള്‍ക്കുള്ള കൈക്കൂലിയാണ് അതെന്ന് റിപ്പബ്ലിക്കന്‍ ഗവര്‍ണേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ ട്രംപ് ആരോപിച്ചു.

വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ 21 മില്യണ്‍ ഡോളറോ? ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പ്രാതിനിധ്യത്തെപ്പറ്റി നാം എന്തിന് ആശങ്കപ്പെടണം. നമുക്ക് ആവശ്യത്തിന് പ്രശ്നങ്ങളുണ്ട്. നമ്മുടെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. ആ പണം മുഴുവന്‍ ഇന്ത്യയിലേക്ക് പോകുമെന്ന് കരുതുന്നുണ്ടോ? അത് എപ്പോള്‍ ലഭിക്കുമെന്നാകും അവര്‍ കരുതുന്നത്. അതൊരു കൈക്കൂലിയാണ്. താന്‍ പലതവണ പറഞ്ഞതുപോലെ വ്യക്തികള്‍ക്കുള്ളതാണ് – ട്രംപ് പറഞ്ഞു.

പലതവണ താന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞതാണ്. അപ്പോഴൊന്നും അതേക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നും മനസിലായിട്ടുണ്ടാകില്ല. അതിനര്‍ഥം അതൊരു കൈക്കൂലിയാണ്. അതുകൊണ്ടാണ് എന്താണ് സംഭവിക്കുന്നത് എന്നതുസംബന്ധിച്ച് ആര്‍ക്കും ഒരുസൂചനയും ഇല്ലാതിരുന്നത്. ബംഗ്ലാദേശിലെ രാഷ്ട്രീയ പഞ്ചാത്തലം ശക്തിപ്പെടുത്താന്‍ 29 മില്യണ്‍ അമേരിക്കന്‍ ഡോളര്‍. എന്താണ് ആ രാഷ്ട്രീയ പശ്ചാത്തലംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നും ട്രംപ് പറഞ്ഞു.

അതിനിടെ, ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള യു.എസ്. ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ്(USAID)ന്റെ 21 മില്യണ്‍ ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടല്‍ ഉണ്ടായെന്നതു സംബന്ധിച്ച ആശങ്ക ഉയര്‍ത്തുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ബന്ധപ്പെട്ട ഏജന്‍സികള്‍ ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ ഫണ്ട് സംബന്ധിച്ച വെളിപ്പെടുത്തല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാക്പോരിന് ഇടയാക്കിയതിന് പിന്നാലെയാണിത്.

അമേരിക്കന്‍ സാമ്പത്തിക സഹായം ഇന്ത്യയില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നടന്ന വിദേശ ഇടപെടലിന്റെ തെളിവാണിത് എന്നായിരുന്നു ബിജെപിയുടെ ആരോപണം. സാമ്പത്തിക സഹായം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *