മലപ്പുറം : മാജിക് പ്രദര്‍ശനത്തിനായി വിദേശ പരൃടനത്തിന് ഒരുങ്ങുന്ന യുവ മാന്ത്രികന്‍ മലയില്‍ ഹംസക്ക് മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ മലപ്പുറം മേഖല വിപുലമായ യാത്രയപ്പ് നടത്തി. രാജാജി അക്കാദമിയില്‍ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനം ഹാരിസ് ആമിയന്‍ ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ഹനീഫ് രാജാജി സ്വാഗതവും . ശശി ചിത്ര നന്ദിയും പറഞ്ഞു . ജില്ലാ കമ്മിറ്റിയംഗം രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ശശികുമാര്‍ സോപാനത്ത്, ഹമീദ് മാസ്റ്റര്‍, ഡോ നംഷാദ്, സുബൈര്‍, പ്രദീപ്, സുരേന്ദ്രന്‍, ഉണ്ണി ഗ്ലോറി, ഹാരിസ്, മുജീബ്,ഹംസ മുണ്ടുപറമ്പ്, സജു തുടങ്ങിയവര്‍ സംസാരിച്ചു.

 
                                            