ഒട്ടാവ: ഓസ്‌കർ ജേതാവ് പോൾ ഹാഗ്ഗിസിനെ ലൈംഗികാതിക്രമ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇറ്റലിയിലെ ഒസ്തുനിയിലാണ് സംഭവം.
ഇറ്റലിക്ക് പുറത്തുനിന്നുള്ള സ്ത്രീയെ ഹാഗ്ഗിസ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് തൊട്ടടുത്ത നഗരമായ ബ്രിന്ദിസിയിലെ പബ്ലിക് പ്രോസിക്യൂട്ടർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
വിവിധ പ്രാദേശിക മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പീഡനത്തിനിരയാക്കിയ ശേഷം സംവിധായകൻ പെൺകുട്ടിയെ പാപോള കാസെയ്ൽ വിമാനത്താവളത്തിൽ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയായിരുന്നു. തുടർന്ന് വിമാനത്താവളത്തിലെ ജീവനക്കാരും പോലീസും ചേർന്ന് അവർക്ക് പ്രാഥമിക ശുശ്രൂഷ നൽകുകയും ഇറ്റാലിയൻ സ്ക്വാഡ്ര പോലീസ് യൂണിറ്റ് ഓഫീസിലെത്തിക്കുകയും ചെയ്തു. ഇതിന് ശേഷം പെൺകുട്ടിയെ ബ്രിന്ദ്സിയിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
ഗുരുതര ലൈംഗികാത്രികമം, ശാരീരികമായി ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, വിദേശയുവതിക്കെതിരെ മുന്‍വിധിയോടെ ചെയ്ത കുറ്റകൃത്യങ്ങള്‍ എന്നിവ സംവിധായകനും തിരക്കഥാകൃത്തുമായ ഹാഗ്ഗിസ് ചെയ്തതായി സംശയിക്കുന്നതായി ബ്രിണ്ടിസി പ്രോസിക്യൂട്ടർമാരുടെ പ്രസ്താവനയെ ഉദ്ധരിച്ച് വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 
                                            