യുവതിയെ പട്ടാപ്പകല്‍ കുത്തിക്കൊന്ന കേസിലെ പ്രതിയുടേതെന്ന് സംശയമുള്ള ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതി ആരാണെന്ന് തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കുറവന്‍കോണം ടാബ്സ് ഗ്രീന്‍ടെക് അഗ്രി ക്ലിനിക് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വിനീത വിജയനാണ്(38) കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് ലോക്ക്‌ഡൌണ്‍ ഏര്‍പ്പെടുത്തിയിരുന്ന ഞായറാഴ്ചയാണ് വിനീത കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. നെടുമങ്ങാട് കരിപ്പൂര് വാണ്ട ചാരുവള്ളിക്കോണത്തിനു സമീപം പറമ്ബള്ളികോണം കുന്നുംപുറത്തു വീട്ടില്‍ രാഗിണിയുടെയും വിജയന്റെയും മകളാണ് വിനീത. ഞായറാഴ്ച ഉച്ചയോടെ കടയ്ക്കുള്ളില്‍ ചെടികള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്.ചെടി വില്‍പ്പന കടയിലെ ജീവനക്കാരിയായ വിനീത ഞായറാഴ്ച കട അവധി ആണെങ്കിലും ചെടികള്‍ക്ക് വെള്ളം നനയ്ക്കാന്‍ എത്തണമെന്ന് സ്ഥാപന ഉടമ പറഞ്ഞതതു പ്രകാരമാണ് വിനീത കടയില്‍ എത്തിയത്. എന്നാല്‍ ചെടി വാങ്ങാന്‍ എത്തിയവര്‍ കടയില്‍ ആരെയും കാണാതെ വന്നതോടെ ഉടമയെ വിളിക്കുകയായിരുന്നു.
ചെടികള്‍ക്കിടയില്‍ വലകൊണ്ട് മൂടിയ അവസ്ഥലായിരുന്നു മൃതദേഹം. നഴ്‌സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ ഒരു സ്ഥലത്താണ് വിനിതയുടെ മൃതേദഹം കണ്ടെത്തിയത്. ഇവര്‍ ഉടന്‍തന്നെ പോലീസ് കണ്‍ട്രോള്‍റൂമില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
