നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്,ഗോവ സംസ്ഥാനങ്ങളില്‍ പോളിംഗ് ആരംഭിച്ചു. ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റുകളിലും
ഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ട വോട്ടെടുപ്പുമാണ് നടക്കുന്നത്.സുരക്ഷയോടെ നടക്കുന്ന വോട്ടെടുപ്പ് ആറ് മണിയോടെ പൂര്‍ത്തിയാകും.
ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍, ബിജ്‌നോര്‍, മൊറാദാബാദ്, രാംപൂര്‍, സംഭാല്‍, ബദൗണ്‍, അമ്രോഹ, ബറേലി, ഷാജഹാന്‍പൂര്‍ എന്നീ ജില്ലകളിലാണ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. രണ്ടാംഘട്ട വിട്ടെടുപ്പില്‍ 55നിയമസഭാ സീറ്റുകളിലേക്ക് 586 സ്ഥാനാര്‍ഥികളാണുള്ളത്. പോലീസ് കണ്‍ട്രോള്‍ റൂമിന് പുറമേ ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ ഡ്രോണുകള്‍ വഴി നിരീക്ഷിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ 13 ജില്ലകളിലെ 70 സീറ്റുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ 81,72173 വോട്ടര്‍മാരാണ് 152 സ്വതന്ത്രര്‍ ഉള്‍പ്പെടെ 632 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കുക. ഒരു ദിവസത്തെ വോട്ടെടുപ്പിന്റെ ഭാഗമായി സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു.
രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ച ഗോവയില്‍ 9,590 വികലാംഗരും 80 വയസിന് മുകളിലുള്ള 2,997 പേരും 41 ലൈംഗികത്തൊഴിലാളികളും ഒന്‍പത് ട്രാന്‍സ്ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ പതിനൊന്ന് ലക്ഷത്തിലധികം പേര്‍ ഇവിടെ വോട്ട് ചെയ്യാന്‍ അര്‍ഹരാന്ന്.
വോട്ടെടുപ്പ് നടക്കുന്ന എല്ലാ പോളിംഗ് ബൂത്തുകളിലും കനത്ത സുരക്ഷയോടെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് വോട്ടെടുപ്പ്.
