യുക്രൈന്‍ പ്രസിഡന്റിനേയും യുക്രൈന്‍ ജനതയേയും സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് യൂറോപ്യന്‍ നേതാക്കള്‍

2022 ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയേയും യുക്രൈന്‍ ജനതയേയും നാമനിര്‍ദ്ദേശം ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി യൂറോപ്യന്‍ രാഷ്ട്രീയക്കാര്‍. സമാധാനത്തിനുള്ള നോബല്‍ നോമിനേഷന്‍ അനുവദിക്കാന്‍ ജനുവരി 31 വരെ ആയിരുന്നു സമയം. 2022 മാര്‍ച്ച് 31 വരെ നാമനിര്‍ദ്ദേശ നടപടിക്രമം നീട്ടാന്‍ ഇവര്‍ അഭ്യര്‍ത്ഥിച്ചു.

നെതര്‍ലാന്‍ഡ്‌സ്, ഗ്രേറ്റ് ബ്രിട്ടന്‍, ജര്‍മ്മനി, സ്വീഡന്‍, എസ്‌തോണിയ, ബള്‍ഗേറിയ, റൊമാനിയ, സ്ലോവാക്യ തുടങ്ങിയിടങ്ങളില്‍ നിന്നുള്ള 36 രാഷ്ട്രീയ നേതാക്കളാണ് കത്തില്‍ ഒപ്പിട്ടത്. മാര്‍ച്ച് 30 വരെ ലോകമെമ്പാടുമുള്ള മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കും കത്തില്‍ ഒപ്പിടാന്‍ അവസരമുണ്ട്. ഇതുവരെയും 251 വ്യക്തികളും 92 സംഘടനകളും സമാധാന നോബല്‍ പുരസ്‌കാരത്തിന് അപേക്ഷിച്ചിട്ടുണ്ട്. 2022 ലെ നോബല്‍ പുരസ്‌കാര പ്രഖ്യാപനങ്ങള്‍ ഒക്ടോബര്‍ 3 മുതല്‍ 10 വരെയാണ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *