യുക്രൈന്‍- റഷ്യ യുദ്ധ സാഹചര്യം നിലനില്‍ക്കുന്നതിനിടെ അതിര്‍ത്തിയില്‍ വിന്യസിച്ച സേനയെ പിന്‍വലിച്ച് റഷ്യ. സേനയെ പിന്‍വലിക്കുകയാണെന്നകാര്യം റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് വ്യക്തമാക്കിയത്.
യുദ്ധം ഉണ്ടാവുകയാണെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കിയിരുന്നു. സൈന്യത്തെ വിന്യസിച്ചതിനുശേഷം ആദ്യമായാണ് റഷ്യയുടെ ഭാഗത്തുനിന്ന് പിന്‍മാറ്റമുണ്ടായത്. അതിര്‍ത്തിയില്‍ നിന്ന് സേനയെ പിന്‍വലിക്കണമെന്ന് അമേരിക്കയും നാറ്റോയും പറഞ്ഞപ്പോള്‍ തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ സേന വിന്യാസം നടത്തുന്നത് രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണെന്നായിരുന്നു റഷ്യയുടെ മറുപടി. സമാധാന ശ്രമങ്ങളുടെ ഭാഗമായി റഷ്യന്‍ പ്രസിഡന്റുമായി ഷോള്‍സ് ചര്‍ച്ച നടത്തുന്നുണ്ട്.
