മൻ കി ബാത്ത് @ 100 : രാജ്ഭവനിൽ പ്രത്യേക ആഘോഷങ്ങൾ

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രസംഗമായ “മൻ കി ബാത്തിന്റെ” നൂറാം എപ്പിസോഡ് ആഘോഷിക്കുന്നതിനായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 2023 ഏപ്രിൽ 30 ന് രാവിലെ 10.30 മണിക്ക് കേരള രാജ്ഭവനിൽ ‘മൻ കി ബാത്ത്@100’ പ്രത്യേക പരിപാടി സംഘടിപ്പിക്കും. ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഇംഗ്ലീഷിലും മലയാളത്തിലും പരിപാടിയിൽ തത്സമയം പ്രദർശിപ്പിക്കും.

പരിപാടിയുടെ ഭാഗമായി നടക്കുന്ന പ്രത്യേക പ്രദർശനവും ഗവർണ്ണർ ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ ചടങ്ങിൽ പങ്കെടുക്കും. പത്മ അവാർഡ് ജേതാക്കൾ, മൻ കി ബാത്ത് എപ്പിസോഡുകളിൽ പരാമർശിച്ചിട്ടുള്ള വ്യക്തികൾ, ദേശീയ ബാലശ്രീ അവാർഡ് ജേതാക്കൾ, സംസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രിയുടെ ‘യുവ’ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുവ എഴുത്തുകാർ, വിശിഷ്ട വ്യക്തികൾ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *