ടെലികോം കമ്പനികൾ പ്രിപെയ്ഡ് പ്ലാനുകൾ കുത്തനെ വർധിപ്പിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം നവംബറിലും ഡിസംബറിലുമായി വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ, എയർടെൽ എന്നിവയുൾപ്പെടെയുള്ള ടെലികോം കമ്പനികൾ പ്രീപെയ്ഡ് പ്ലാനുകളുടെ വില കുത്തനെ വർധിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പ്ലാനുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുന്നതായി എയർടെൽ സിഇഒ ഗോപാൽ വിറ്റൽ പറഞ്ഞത്. 2022 ൽ എയർടെൽ വീണ്ടും വില ഉയർത്താൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത്തവണ, ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) 200 രൂപയായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ട്രായിയുടെ 5ജി സ്പെക്ട്രത്തിന്റെ അടിസ്ഥാന വിലകളിൽ എയർടെൽ തൃപ്തരല്ലെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 5ജി സ്പെക്ട്രത്തിന്റെ വിലയിൽ വൻതോതിലുള്ള കുറവ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കുറവുണ്ടായില്ലെന്നും ഇതിൽ ടെലികോം കമ്പനികൾ നിരാശരാണെന്നും അദ്ദേഹം പറഞ്ഞു.

 
                                            