ഉണ്ണിമുകുന്ദന്‍ നായകനായ മേപ്പടിയാന്‍ സിനിമ ബംഗളൂരു അന്തര്‍ദേശീയ ചലച്ചിത്രമേഖലയില്‍ 2021 ലെ മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള പുരസ്‌കാരത്തിനര്‍ഹമായി. നൂറിലധികം സിനിമകളെ കടത്തിവെട്ടിയാണ് മേപ്പടിയാന്‍ ഒന്നാമതെത്തിയത്. നടന്‍ ഉണ്ണി മുകുന്ദനും സംവിധായകന്‍ വിഷ്ണു മോഹനും ചേര്‍ന്ന് കര്‍ണാടക ഗവര്‍ണറുടെ കയ്യില്‍ നിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
ഉണ്ണിമുകുന്ദന്‍ ഫിലിംസിനെ ബാനറില്‍ ഉണ്ണിമുകുന്ദന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് മേപ്പടിയാന്‍. മേപ്പടി എന്റെ ഭാഗമായ ഓരോരുത്തര്‍ക്കും അഭിമാന നിമിഷം ആണ് ഇതെന്ന് ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിക്കുകയാണ് ഉണ്ടായത്. ജനുവരി 14ന് തീയേറ്ററുകളിലെത്തിയ സിനിമ കോവില്‍ പശ്ചാത്തലത്തിലും മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ ആണ് നേടിയെടുത്തത്.
