കോവിഡ് ബാധിച്ച് ഐസലേഷനിലായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ടീമില്‍ തിരിച്ചെത്തി. വെസ്റ്റീന്‍ഡീസുമായുള്ള ആദ്യത്തെ രണ്ട് ഏകദിനങ്ങളിലെയും വിജയത്തിനുശേഷം മൂന്നാം ഏകദിനത്തിന് മുന്നോടിയായാണ് ധവാന് ടീമിലെത്തിയത്. ഒന്നാം ഏകദിനത്തിന് മുന്നോടിയായാണ് ധവാന് കോവിഡ് സ്ഥിരീകരിച്ചത്.
ധവാനൊപ്പം കോവിഡ് സ്ഥിരീകരിച്ച
ഗെയ് ക് വാദിന്റെയും അഭാവത്തില്‍ ഒന്നാം ഏകദിനത്തില്‍ ഇഷാന് കിഷനും രണ്ടാം ഏകദിനത്തില്‍ പന്തുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ധവാന് തിരിച്ചെത്തിയതോടെ മൂന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണറായി ധവാനും ഉണ്ടാകും.
