കൊച്ചി : സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ അവര്‍ക്കായി ഒരുക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് പറഞ്ഞു.എറണാകുളം ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം ഭിന്നശേഷിക്കാര്‍ക്ക് മൂചക്ര വാഹനങ്ങള്‍ നല്കുന്ന രാജഹംസം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം പദ്ധതികളിലൂടെ ഭിന്നശേഷി ക്കാര്‍ക്ക് പരിമിതികളെ അതിജീവിച്ച് പൊതു സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പ്രേരകമാകുമെന്നും മന്ത്രി പറഞ്ഞു. മുവാറ്റുപുഴ,പാമ്പാക്കുട സ്വദേശിനിയായ ആല്‍ഫിയ ജയിംസിന് ആദ്യ വാഹനം ചടങ്ങില്‍ കൈമാറി.
എറണാകുളം, കാക്കനാട് കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് മുഖ്യാതിഥിയായി. 95 പേര്‍ക്കാണ് മുച്ചക്ര വാഹനം വിതരണം ചെയ്യുന്നത്. ചടങ്ങില്‍ 18 പേര്‍ക്ക് വാഹനങ്ങള്‍ കൈമാറി. വരും ദിവസങ്ങളില്‍ കൂടുതല്‍ വാഹനങ്ങള്‍ നല്‍കും.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ജില്ലാ വികസന കമ്മീഷ്ണര്‍ എ.ഷിബു, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.ജി.ഡോണ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ റാണികുട്ടി ജോര്‍ജ്, എം.ജെ.ജോമി, ആശ സനല്‍ , ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എ.എസ് അനില്‍കുമാര്‍, ശാരദാമോഹന്‍, മനോജ് മുത്തേടന്‍, ശാരദ മോഹന്‍, യേശുദാസ് പറപ്പിള്ളി, റഷീദ സലിം, ലിസി അലക്സ് , അനിമോള്‍ ബേബി , ഷാന്റി എബ്രഹാം, അഡ്വ. എല്‍സി ജോര്‍ജ് , ഷാരോണ്‍ പനക്കല്‍ , കെ.വി.രവീന്ദ്രന് .ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.എ.എം ബഷീര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ടി കെ ചന്ദ്രശേഖരന് നായര്‍ ,അഡീഷ്ണല്‍ ഡിസ്ടിക്റ്റ് മജിസ്ട്രേറ്റ് എസ്. ഷാജഹാന്,സെക്രട്ടറി ജോബി തോമസ്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ വി.എ. ഷംനാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
