മുല്ലപ്പെരിയാര്‍ വിഷയം; കേരളം സുപ്രീം കോടതിയില്‍

അന്താരാഷ്ട്ര വിദഗ്ധരടങ്ങുന്ന സംഘത്തെ കൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധിപ്പിക്കണം എന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയില്‍. തമിഴ്‌നാട് സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഹര്‍ജികളില്‍ അന്തിമവാദം കേള്‍ക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റുകയാണുണ്ടായത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹര്‍ജികളില്‍ അന്തിമവാദം ഇന്ന് കേള്‍ക്കാന്‍ ഇരിക്കെയാണ് കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്തണമെന്നും പരിശോധനാ സമിതിയില്‍ അന്താരാഷ്ട്ര വിദഗ്ധരെയും ഉള്‍പ്പെടുത്തണമെന്നും കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിനെ സുരക്ഷയെക്കുറിച്ച് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയതിനും സത്യവാങ്മൂലത്തില്‍ കേരളം കുറ്റപ്പെടുത്തുന്നുണ്ട്. റിപ്പോര്‍ട്ട് നല്‍കാന്‍ ജല കമ്മീഷന് അധികാരമില്ലെന്നും മേല്‍നോട്ട സമിതിയുടെ അറിവോ അനുമതിയോ ഉണ്ടായിരുന്നില്ലെന്നും ആണ് കേരളത്തിന്റെ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *