മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാവീഴ്ച : നാല് പേര്‍ക്കെതിരെ കേസ്

മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാവീഴ്ച ഉണ്ടാക്കിയതിനെ തുടര്‍ന്ന് നാല് പേര്‍ക്കെതിരെ കേസ്. അനുമതി ഒന്നുമില്ലാതെ അണക്കെട്ടിലേക്ക് പോയതിനാലാണ് വനംവകുപ്പിന്റെ ഈ നടപടി.

ഞാ​യ​റാ​ഴ്ച​യാ​ണ് ത​മി​ഴ്‌​നാ​ട് ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഉ​ള്‍​പ്പ​ടെ നാ​ല് പേ​ര്‍ ഡാ​മി​ലെ​ത്തി​യ​ത്. കേ​ര​ള പോ​ലീ​സി​ല്‍ നി​ന്നും വി​ര​മി​ച്ച എ​സ്ഐ​മാ​രാ​യ റ​ഹീം, അ​ബ്ദു​ള്‍ സ​ലാം, ഡ​ല്‍​ഹി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ജോ​ണ്‍ വ​ര്‍​ഗീ​സ്, മ​ക​ന്‍ വ​ര്‍​ഗീ​സ് ജോ​ണ്‍ എ​ന്നി​വ​രാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്. ത​മി​ഴ്നാ​ടി​ന്‍റെ ബോ​ട്ടി​ലാ​യി​രു​ന്നു യാ​ത്ര.

ഇ​വ​ര്‍ എ​ത്തി​യ​ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജി​ഡി​യി​ല്‍ എ​ഴു​തി​യി​രു​ന്നി​ല്ല. വി​ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പ​ടെ എ​ത്തി​യ​ത് പോ​ലീ​സു​കാ​ര്‍ ഡി​വൈ​എ​സ്പി​യെ​യും അ​റി​യി​ച്ചി​രു​ന്നി​ല്ല.

ഡി​വൈ​എ​സ്പി അ​റി​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് ഡി​വൈ​എ​സ്പി, എ​സ്പി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ഡാ​മി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *