ക്രിക്കറ്റില്‍ നിന്നുമുള്ള വിരമിക്കാന്‍ പ്രഖ്യാപിച്ച മുന്‍ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിന്‍ എത്തി. വളരെ പ്രതിഭാസമ്പന്നമായ ബൗളാറായിരുന്നു ശ്രീശാന്തെന്നും, ഇന്ത്യന്‍ ടീമിന്റെ ഭാഗമായി അദ്ദേഹത്തിന് ദീര്‍ഘനാള്‍ കളിക്കാന്‍ സാധിച്ചതില്‍ അഭിനന്ദിക്കേണ്ടതുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ശ്രീശാന്തിന് സച്ചിന്‍ പ്രശംസ അറിയിച്ചത്.
മുന്‍പ് ചലഞ്ചര്‍ സീരീസില്‍ സച്ചിന്റെ വിക്കറ്റ് എടുത്തതിന് ശേഷമാണ് ശ്രീശാന്ത് ദേശീയ തലത്തില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. അവസാനമായി മേഘാലയക്കെതിരെ രഞ്ജി ട്രോഫിയിലാണ് ശ്രീശാന്ത് കളിച്ചിരുന്നത്.

 
                                            