മുട്ടാർപുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറുന്നു. പൂനൈയിലും തമിഴ്‌നാട്ടിലും അനവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയാണ് മരണപ്പെട്ട വൈഗയുടെ പിതാവ് സനു മോഹനെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ദുരൂഹത ആകാം കുട്ടിയുടെ മരണ കാരണമെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം.മാർവാടികൾ അടക്കമുള്ളവർ സനുവിനെ നോട്ടമിട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ വാച്ച്മാൻ നിർണായകമായ മൊഴി പൊലീസിന് നൽകിയിട്ടുണ്ട്. വൈഗ മരണപ്പെടുന്നതിന് മണിക്കൂറുകൾ മുൻപ് പിതാവ് സനൂ മോഹൻ കുട്ടിയെ തോളിലിട്ടു കൊണ്ടു പോകുന്നത് കണ്ടതായാണ് മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണിപ്പോൾ.
