പിണറായി വിജയന്റെ ഭരണത്തില്‍ സംസ്ഥാനത്ത് കാട്ടുനീതി ആണ് നടപ്പാക്കുന്നതെന്ന് വാര്‍ത്താകുറിപ്പിലൂടെ കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് തന്നെ മനുഷ്യരെ തല്ലിക്കൊല്ലുകയാണെന്നും തിരുവല്ലത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സുരേഷിനെ വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം സുരേഷിനെ നിരന്തരം മര്‍ദ്ദിച്ചു എന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. സംസ്ഥാന പോലീസിനെ കയറൂരി വിടുന്ന നിലപാട് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. ഇന്ന് തിരുവനന്തപുരം ഗുണ്ടകളുടെയും അക്രമികളുടെയും തലസ്ഥാനമായി മാറി കൊണ്ടിരിക്കുകയാണെന്നും സമീപകാലത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ ആഭ്യന്തരമന്ത്രി കണ്ടതായി ഭാവിക്കുന്നില്ല എന്നും ഇതിനെക്കുറിച്ച് ചര്‍ച്ചപോലും ചെയ്യാതെ പ്രതിപക്ഷം മൗനം പാലിക്കുകയാണെന്ന് വി. മുരളീധരന്‍ പറഞ്ഞു

 
                                            