മാവോയിസ്റ്റ് ഭീഷണി; സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താന്‍ അമിത് ഷാ

ന്യൂഡല്‍ഹി: മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്ന കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തും. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ
വെല്ലുവിളി വിലയിരുത്തുന്നതിനൊപ്പം സായുധ സേനയുടെ പ്രവര്‍ത്തിയും അവലോകനം ചെയ്യും.

നക്സല്‍ ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും യോഗത്തിന്റെ അജണ്ടയിലുണ്ട്. കേരളത്തിന് പുറമേ ഛത്തീസ്ഗഢ്,മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമ ബംഗാള്‍, ബിഹാര്‍, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെയും സാഹചര്യം വിലയിരുത്തും.

കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ഒരു മാസത്തിനിടെ രണ്ടുതവണയാണ് ആയുധധാരികളായ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തിയത്. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്ളാന്റേഷന്‍ വാര്‍ഡിലെ പേരാമ്പ്ര എസ്റ്റേറ്റില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള മാവോയിസ്റ്റ് സംഘമാണ് എത്തിയത്. എസ്റ്റേറ്റ് മതിലിലും ബസ് സ്റ്റോപ്പിലും പോസ്റ്റര്‍ ഒട്ടിച്ച സംഘം ലഘുലേഖകള്‍ വിതരണം ചെയ്തെന്നും നാട്ടുകാര്‍ പറഞ്ഞു.

റീപ്ലാന്റേഷന്റെ മറവില്‍ തോട്ടത്ത ഖനന മാഫിയകള്‍ക്ക് വിട്ടുകൊടുക്കരുതെന്നാണ് സിപിഐ മാവോയിസ്റ്റിന്റെ പേരിലുള്ള പോസ്റ്ററിലുള്ളത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് മുഴുവന്‍ സമയ തണ്ടര്‍ബോള്‍ട്ട് സുരക്ഷയൊരുക്കി

Leave a Reply

Your email address will not be published. Required fields are marked *