മാലദ്വീപുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും: കേന്ദ്രമന്ത്രി വി.മുരളീധരൻ

മത്സ്യബന്ധനം, പുനരുപയോഗ ഊർജം, അടിസ്ഥാനസൗകര്യവികസനം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിന് ഇന്ത്യയും മാലദ്വീപും. മാലദ്വീപ് പ്രസിഡൻ്റ്‌ ശ്രീ.ഇബ്രാഹിം മുഹമ്മദ് സോലിയുടെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ച് നടത്തിയ  ഇരുരാജ്യങ്ങളിലെയും കമ്പനി മേധാവിമാരുടെ യോഗത്തിലാണ്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഇക്കാര്യം സൂചിപ്പിച്ചത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന രാജ്യമായ മാലദ്വീപുമായുള്ള മികച്ച ബന്ധമാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നതെന്ന്  വി.മുരളീധരൻ പറഞ്ഞു. മാലദ്വീപിലെ അടിസ്ഥാന സൗകര്യ, ടൂറിസം മേഖലകളിൽ സജീവമായ ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ നിക്ഷേപത്തിനും വികസന പങ്കാളിത്തത്തിനും അവസരമൊരുക്കണമെന്ന്   മാലദ്വീപ് കമ്പനികളോട് മന്ത്രി ആവശ്യപ്പെട്ടു.  ഇരുരാജ്യങ്ങൾക്കിടയിലെ വിസരഹിതയാത്ര സഹകരണവും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ സഹമന്ത്രി പറഞ്ഞു.  മത്സ്യസംസ്കരണ പ്ലാന്റുകൾ, ദ്വീപുകളിൽ ഉടനീളം ഐസ് പ്ലാന്റുകൾ എന്നിവ സ്ഥാപിക്കുന്നതിലും മാലിദ്വീപ് ഇൻഡസ്ട്രിയൽ ഫിഷറീസ് കമ്പനിയുടെ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിലും കൂടുതൽ പിന്തുണ ഇന്ത്യ, മാലദ്വീപിന് ഉറപ്പ് നൽകി.
പുനരുപയോഗ ഊർജ മേഖലയിലെ ഇന്ത്യൻ കമ്പനികൾക്ക് മാലിദ്വീപുമായുള്ള പങ്കാളിത്തം
വർധിപ്പിക്കും.
മാലദ്വീപുമായുള്ള  ബന്ധത്തിന് ഭാരതം എന്നും ഉയർന്ന മുൻഗണന തന്നെയാണ് നൽകിവരുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *