കൂത്താട്ടുകുളം: കോവിഡ് മൂലം ദുരിതത്തിലായ കുട്ടികള്‍ക്ക് പഠനോപകരണങ്ങളുമായി മണ്ണത്തൂര്‍ കോല്‍കുന്നേല്‍ കെ.പി. ജോണ്‍ & ചിന്നമ്മ ജോണ്‍ ഫൗണ്ടേഷന്. ഈസ്റ്റ് മാറാടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുമാണ് സഹായം നല്‍കിയത്. ദോഹ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ ടെക് കമ്പനി മാനേജിങ്ങ് ഡയറക്ടര്‍ ജെബി കെ ജോണാണ് മാതാപിതാക്കളുടെ ഓര്‍മ്മക്കായി സഹായഹസ്തം നീട്ടിയത്.വിവിധ ബുക്കുകള്‍ പേന, പെന്‍സില്‍, ക്രയോണ്‍സ്, തുടങ്ങിയ പഠനോപകരണങ്ങള്‍ പാലക്കുഴ വില്ലേജ് ഓഫീസര്‍ സക്കീര്‍ ഹുസൈന്
പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, ജില്ല പഞ്ചായത്ത് അംഗം ഷാന്റി എബ്രാഹം എന്നിവര്‍ക്ക് കൈമാറി. വാര്‍ഡ് അംഗം ജിഷ ജിജോ
ബ്ലോക്ക് പഞ്ചായത്ത് അംഗം രമ രാമകൃഷ്ണന്
കമ്പനി പ്രതിനിധികളായ ജെറീഷ് ടി കുര്യാക്കോസ് ,ബേസില്‍ ബാബു, അരുണ്‍ പി ഉല്ലാസ്,പി.ടി.എ പ്രസിഡന്റ് പി.ടി അനില്‍കുമാര്‍, എം.പി.ടി.എ
പ്രസിഡന്റ് സിനിജ സനില്‍,സീനിയര്‍ അസി.ഗിരിജ എം.പി എന്നിവര്‍ പങ്കെടുത്തു.
