ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പ്രശസ്ത മാര്‍ക്‌സിസ്റ്റ് ചിന്തകനും സാഹിത്യ സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദ് അന്തരിച്ചു. അമേരിക്കയിലും കാനഡയിലും സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു. ന്യൂസ് മാഗസിന്‍ ഫ്രണ്ട്‌ലൈനിന്റെ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റായും, വെബ്‌സൈറ്റ് ആയിട്ടുള്ള ന്യൂസ് ക്ലിക്കിന്റെ സീനിയര്‍ ന്യൂസ് അനലിസ് റ്റായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ന്യൂഡല്‍ഹിയിലെ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി,സെന്റര്‍ ഓഫ് കണ്ടംപററി സ്റ്റ്ഡീസില്‍ പ്രഫസോറിയല്‍ ഫെലോ, ടൊറന്റോ യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിസിറ്റിങ് പ്രഫസര്‍ എന്നീ സ്ഥാനങ്ങളിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 2017 ല്‍ കാലിഫോര്‍ണിയയിലെ ഇര്‍വിന്‍ സര്‍വകലാശാലയില്‍ ഹ്യൂമാനിറ്റീസ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്‌മെന്റില്‍ ചാന്‍സലേഴ്‌സ് പ്രഫസറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

 
                                            