മാരക്കാനയില്‍ ആകാശം തൊട്ട് മെസ്സിപ്പട ; കോപ്പയില്‍ മുത്തമിട്ട് അര്‍ജന്റീന

മാരക്കാന : കോപ്പ അമേരിക്ക ഫൈനലിന്റെ ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ ബ്രസീലിനെതിരെ അര്‍ജന്റീന മുന്നില്‍. 22ആം മിനിട്ടില്‍ ഏഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് മെസിപ്പട മുന്നിട്ടു നില്ക്കുന്നത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍.

28 വര്‍ഷത്തിനു ശേഷമാണ് കോപ്പയില്‍ അര്‍ജന്റീനയുടെ കിരീടധാരണം. 1993ലായിരുന്നു അവര്‍ അവസാനമായി കോപ്പ നേടിയത്. മത്സരത്തില്‍ ആദ്യാവസാനം കളം നിറഞ്ഞുകളിച്ച റോഡ്രിഗോ ഡിപോള്‍ ആണ് അര്‍ജന്റീനയ്ക്ക് ജയമൊരുക്കിയത്. വിജയ ഗോള്‍ നേടിയ ഏഞ്ചല്‍ ഡി മരിയ ആണ് കളിയിലെ താരം. രണ്ടാം പകുതിയില്‍ ഇരു ടീമുകളും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ബാറിന് കീഴെ മിന്നും പ്രകടനവുമായി അര്‍ജന്റീനിയന്‍ ഗോള്‍കീപ്പര്‍ എമിലിയോ മാര്‍ട്ടിനസ് വല കാത്തപ്പോള്‍ ബ്രസീലിന്റെ മുന്നേറ്റങ്ങളെല്ലാം പാഴായി

ബ്രസീല്‍-അര്‍ജന്റീന കലാശ പോരാട്ടങ്ങളിലെല്ലാം വ്യക്തമായ ആധിപത്യം അര്‍ജന്റീനക്ക് തന്നെയായിരുന്നു. ഇന്നത്തെ മത്സരമുള്‍പ്പടെ 11 ഫൈനലുകളില്‍ ഇരുടീമുകളും മുഖാമുഖം വന്നപ്പോള്‍ ഒമ്പതിലും വിജയം അര്‍ജന്റീനക്കൊപ്പമായിരുന്നു. ആകെയുള്ള കോപ്പ വിജയങ്ങളുടെ പട്ടികയിലും അര്‍ജന്റീനയാണ് മുന്നില്‍.

15 തവണ അര്‍ജന്റീന കിരീടം നേടിയപ്പോള്‍ ബ്രസീലിന് കപ്പടിക്കാന്‍ കഴിഞ്ഞത് ഒന്‍പത് തവണയാണ്. കോപ്പയിലെ ഏറ്റവുമധികം കിരീടനേട്ടങ്ങളുള്ള ടീമെന്ന നേട്ടവും ഇതോടെ അര്‍ജന്റീനക്ക് സ്വന്തമായി. ഉറുഗ്വായ്‌ക്കൊപ്പമാണ് അര്‍ജന്റീന റെക്കോര്‍ഡ് പങ്കുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *