കോഴിക്കോട്: നടന്‍ മാമുക്കോയയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് സിനിമാ, സാംസ്‌കാരിക രംഗത്തെ പ്രവർത്തകര്‍. പ്രിയ നടനെ അവസാനമായി കാണാൻ താരങ്ങൾ മാമുക്കോയയുടെ ബേപ്പൂരിലെ വീട്ടിലെത്തി. താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാമുക്കോയയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.
കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകള്‍ അല്‍പസമയത്തിനകം നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക. അരക്കിണര്‍ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷമാണ് മൃതദേഹം കണ്ണംപറമ്പിലേക്ക് കൊണ്ടുപോവുന്നത്.
