മലപ്പുറം ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണം : പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

മലപ്പുറം : കേരള ബജറ്റില്‍മലപ്പുറം ജില്ലയെ പാടെ അവഗണിച്ചത് പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറം ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ ഫണ്ട് അനുവദിക്കണമെന്നും മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. മുസ്ലീം ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രൊട്ടോകോള്‍ പാലിച്ച് മലപ്പുറം വില്ലേജ് ഓഫീസിന് മുന്നില്‍ നടന്ന നില്‍പ്പു സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് പി. ബീരാന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി. വി മനാഫ് മുഖ്യ പ്രഭാഷണം നടത്തി. വി. മുസ്തഫ, ഇ. അബൂബക്കര്‍ ഹാജി, പി എ സലാം, ബി. ബാബു മാസ്റ്റര്‍ , അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, ഫെബിന്‍ കളപ്പാടന്‍, സമീര്‍ കപ്പൂര്‍, കെ കെ ഹക്കീം പ്രസംഗിച്ചു.

മലപ്പുറം മുനിസിപ്പല്‍ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കെ എസ് ആര്‍ ടി സിക്ക് മുന്നില്‍ നടന്ന നില്‍പ്പു സമരം മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ഹാരിസ് ആമിയന്‍ അധ്യക്ഷത വഹിച്ചു. മന്നയില്‍ അബൂബക്കര്‍ സ്വാഗതം പറഞ്ഞു. പാണക്കാട് വില്ലേജ് ഓഫീസിന് മുന്നില്‍ നടന്ന നില്‍പ്പു സമരം മലപ്പുറം മുനിസിപ്പല്‍ മുസ്ലീം ലീഗ് കമ്മിറ്റി പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി കെ സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ മച്ചിങ്ങല്‍ സ്വാഗതം പറഞ്ഞു.
പുല്‍പ്പറ്റ വില്ലേജ് ഓഫീസിന് മുന്നില്‍ നടന്ന നില്‍പ്പു സമരം പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി പ്രസിഡന്റ് ഒ പി കുഞ്ഞാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. പി സി ഇബ്രാഹിം കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാന്‍ പുല്‍പ്പറ്റ സ്വാഗതം പറഞ്ഞു.

ആനക്കയം വില്ലേജ് ഓഫീസിന് മുന്നില്‍ നടന്ന സമരം എം കെ മൊയ്തീന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ വി മുഹമ്മദലി അധ്യക്ഷത വഹിച്ചു.
പന്തല്ലൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ നടന്ന നില്‍പ്പു സമരം ആനക്കയം പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് പാലപ്ര മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി വി നാസര്‍ അധ്യക്ഷത വഹിച്ചു.
പൂക്കോട്ടൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ നടന്ന നില്‍പ്പു സമരം പൂക്കോട്ടൂര്‍ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് കെ ഇസ്മായില്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ. മന്‍സൂര്‍ എന്ന കുഞ്ഞിപ്പു അധ്യക്ഷത വഹിച്ചു. സി ടി നൗഷാദ് സ്വാഗതം പറഞ്ഞു.


കോഡൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ നടന്ന നില്‍പ്പു സമരം പഞ്ചായത്ത് മുസ്ലീം ലീഗ് ജന. സെക്രട്ടറി കെ എന്‍ എ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കുന്നത്തൊടി കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. എം പി മുഹമ്മദ് സ്വാഗതം പറഞ്ഞു.


മൊറയൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ നടന്ന നില്‍പ്പു സമരം പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് സി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബി. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. വി പി അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *