കൊച്ചി: മമ്മൂട്ടിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കേരളത്തിൻറെ പ്രിയ നടൻ മമ്മൂട്ടി. സജീവരാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും നിലവിൽ ഒരു പാർട്ടിയും സ്ഥാനാർഥിയാകുമോ എന്ന് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
തന്റെ രാഷ്ട്രീയ നിലപാട് ഏവർക്കും വ്യക്തമാണെന്നും ഇത്തരം അഭ്യൂഹങ്ങൾക്ക് പ്രസക്തിയില്ലെന്നും ആണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. ദ് പ്രീസ്റ്റ് സിനിമയുടെ റിലീസിന് മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.
വ്യക്തിപരമായി ഏവർക്കും രാഷ്ട്രീയനിലപാടുകൾ ഉണ്ടെന്നും എന്നാൽ തന്റെ പ്രവർത്തന മേഖലയിൽ കൂടുതൽ സജീവമാകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
ട്വൻറി ട്വൻറി യുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ നടൻ ശ്രീനിവാസൻ നടത്തിയ പരാമർശങ്ങളെ കുറിച്ച് ചോദിച്ച ചോദ്യങ്ങൾക്ക് ശ്രദ്ധിച്ചില്ല എന്ന് അദ്ദേഹം മറുപടി നൽകി. വ്യക്തികൾക്കാണ് രാഷ്ട്രീയം ഉള്ളത് എന്നാൽ കലയിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
| ReplyForward |
