ഹൈക്കോടതി ഇടപെടലിനെതുടര്‍ന്ന് അട്ടപ്പാടി മധു കൊലക്കേസിലെ വിചാരണ നടപടികള്‍ നേരത്തെയാക്കി. മാര്‍ച്ച് 26 ലേക്ക് മാറ്റിയ കേസ് ഫെബ്രുവരി 18 ന്പരിഗണക്കും. കേസിലെ പ്രതികള്‍ക്ക് ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രത്തിലെ പകര്‍പ്പും കൈമാറി.
കടയില്‍ നിന്ന് ഭക്ഷണം എടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവര്‍മാരുമായ മറ്റു പ്രതികളും ചേര്‍ന്ന് 2018 ഫെബ്രുവരി 22 നാണ് മധുവിനെ ക്രൂര മര്‍ദ്ദനത്തിനിരയാക്കി കൊലചെയ്തത്. പ്രതികള്‍ക്കെതിരെ കൊലപാതകം,പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മധുവിന്റെ മര്‍ദ്ദനത്തിന് നേതൃത്വം നല്കിയ ആറ് പ്രതികളില്‍ ഒന്നാംപ്രതി ഹുസൈന്, മൂന്നാംപ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവര്‍ ഉള്‍പ്പെടുന്നുണ്ട്.
